ഒഡീഷയിലെ സ്ത്രീകള്‍ക്ക് ശക്തി പകര്‍ന്ന് കൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് 100 ഉജ്ജ്വല നാപ്കിന് യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു. ഇത് മൂലം ഒഡീഷയിലെ 2.25 വരുന്ന സ്ത്രീകള്‍ക്ക് വലിയ സഹായമായിരിക്കും ലഭിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒഡീഷയിലെ 30 ജില്ലകളിലെ 93 ബ്ലോക്കുകളിലായിട്ടാണ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളാണ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ഏകദേശം 2.94 കോടി രൂപയായിരിക്കും ഇതിന്റെ ചിലവ്.
സ്ത്രീകളുടെ ശുചിത്വത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണവും ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്. ഇത് മൂലം ഗ്രാമങ്ങളിലെ തൊഴില്‍ സാധ്യത വര്‍ധിക്കുകയും ചെയ്യും. ഓരോ യൂണിറ്റിലും 10 സ്ത്രീകള്‍ക്ക് ജോലി ലഭിക്കുമെന്ന് ധര്‍മ്മേന്ദ്ര പ്രധാന് വ്യക്തമാക്കി. ഇതില്‍ തന്നെ നാല് മുതല്‍ അഞ്ച് പേര് നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന മേഖലയിലായിരിക്കും ജോലിയെടുക്കുകയെന്നും ബാക്കിയുള്ളവര്‍ നാപ്കിന് വില്‍ക്കുന്ന മേഖലയിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യൂണിറ്റുകള്‍ സ്ത്രീകളുടെ സംരംഭകത്വ കഴിവ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ യൂണിറ്റിലും പ്രതിദിനം 1,200 മുതല്‍ 2,000 പാഡുകള്‍ വരെ നിര്‍മ്മിക്കാന്‍ സാധിക്കും. ഇവ അണുവിമുക്തമാക്കുന്നതായിരിക്കും. ഇവ നിര്‍മ്മിക്കുന്നത് മണ്ണില്‍ അലിഞ്ഞ് ചേരുന്ന സാമഗ്രികള്‍ ഉപയോഗിച്ചായിരിക്കും. ഓരോ പാക്കറ്റ് നാപ്കിനും 40 രൂപയായിരിക്കും വിലയെന്നും ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു.
Discussion about this post