ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് യുവതികള്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ട് നാളെ സംസ്ഥാന വ്യാപകമായി ശബരിമല കര്‍മ്മ സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ശബരിമല കര്‍മ്മ സമിതി വര്‍ക്കിംഗ് ചെയര്‍പേഴ്സണ്‍ കെ.പി.ശശികല ടീച്ചറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ത്താല്‍ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്താണെന്ന് തങ്ങള്‍ക്കറിയാമെന്നും അവര്‍ വ്യക്തമാക്കി. ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹര്‍ത്താല്‍ എന്നത് ഒരു തുടക്കമാണെന്നും ഇനിയും പ്രതിഷേധങ്ങള്‍ നടക്കുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. വളരെ രഹസ്യമായാണ് സര്‍ക്കാരും പോലീസും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഹൈന്ദവര്‍ക്ക് നേരെ നടത്തിയ ചതി ഹൈന്ദവര്‍ എങ്ങനെ നോക്കിക്കാണുമെന്നും കൂടി സര്‍ക്കാര്‍ ചിന്തിക്കേണ്ടതാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ഇനി കേരളം കാണാന്‍ പോകുന്നത് ഭക്തരുടെ ശുദ്ധികലശമാണെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.
Discussion about this post