ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള ആവശ്യപ്പെട്ടു. ഇത് കൂടാതെ കേരളത്തിലെ സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്നും ഇക്കാര്യം ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നും ശ്രീധരന് പിള്ള പറഞ്ഞു.
നിലവില്‍ കേരളത്തിലെ നിയമവാഴ്ച പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണെന്നും ഇക്കാര്യത്തിന് പരിഹാരം കാണാന്‍ ശക്തമായ നിര്‍ദ്ദേശം നല്‍കണമെന്ന് ഗവര്‍ണറോട് ബി.ജെ.പി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ജനുവരി രണ്ടിനായിരുന്നു ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത്. ഇവരുടെ ദര്‍ശനത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ഗൂഢാലോചനയുണ്ടെന്ന് കനകദുര്‍ഗയുടെ സഹോദരന് ഭരത്ഭൂഷണ് ആരോപിച്ചിരുന്നു.
Discussion about this post