മകരവിളക്കിനായി നട തുറന്ന ശേഷം ഭക്തരുടെ വരവ് കൂടിയെങ്കിലും വരുമാനം കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ വരവ് കുറഞ്ഞതും, എത്തിയ ഭക്തര്‍ കാണിക്ക അര്‍പ്പിക്കാന്‍ താല്പര്യം കാണിക്കാത്തതുമാണ് വിനയായത്. ശബരിമലയിലെ ആചാരലംഘനത്തിന് കാരണക്കാര്‍ ദേവസ്വവും സര്‍ക്കാരുമാണെന്ന പ്രതിഷേധമാണ് തീര്‍ത്ഥാടകര്‍ക്ക് പ്രകടിപ്പിക്കുന്നത്. ദേവസ്വത്തിന് വരുമാനം കൂട്ടാന്‍ കണിക്കയിടരുതെന്ന ക്യാമ്പയിനും ദേവസ്വത്തിന് തിരിച്ചടിയായി.
മുന്‍ വര്‍ഷത്തേക്കാള്‍ 9 ആറുകോടി രൂപയുടെ കുറവാണുണ്ടായത് എന്ന് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. മണ്ഡലകാലത്തും മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ കുറവുണ്ടായിരുന്നു. മകര വിളക്കിനായി നട തുറന്ന ശേഷം 6 ദിവസത്തെ വരുമാനത്തില്‍ 9.15 കോടിയുടെ കുറവാണുണ്ടായത്. ഞായറാഴ്ച വരെയുള്ള മകരവിളക്കു കാലത്തെ ആകെ വരുമാനം 20.49 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 29.64 കോടി രൂപയായിരുന്നു.
അരവണ വിറ്റുവരവിലൂടെ കഴിഞ്ഞ വര്‍ഷം 10.22 കോടി ലഭിച്ചപ്പോള്‍ ഇത്തവണ 9.43 കോടിയാണ് ലഭിച്ചത്. അപ്പം വിറ്റുവരവ് 96.52 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഇത് 1.58 കോടിയായിരുന്നു. കാണിക്ക ഇനത്തില്‍ മാത്രം ഒരു കോടിയിലധികം രൂപയുടെ കുറവുണ്ടായി. കാണിക്ക ഇനത്തില്‍ ഇത്തവണ 8.06 കോടി കിട്ടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 9.51 കോടിയാണ് ലഭിച്ചത്. എന്നാല്‍ മാളിക പുറത്ത് വരുമാനം വര്‍ധിച്ചു. മാളികപ്പുറത്തെ വരുമാനം ഇത്തവണ 18.54 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഇത് 15.75 ലക്ഷമായിരുന്നു.
വഴിപാടായി പണത്തിന് പകരം അയ്യപ്പശരണം കുറിപ്പുകള്‍ ഇടാനുള്ള ക്യാമ്പയിന് വലിയ തോതില്‍ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. മണ്ഡല സീസണില്‍ പോലിസ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചപ്പോഴാണ് അല്പമെങ്കിലും ഭക്തജനതിരക്ക് ഉണ്ടായത്. മകരവിളക്ക് കാലത്ത് ശക്തമായ സുരക്ഷയാണ് സന്നിധാനത്ത്. പോലിസ് രണ്ട് യുവതികളെ മലകയറ്റി ആചാര ലംഘനത്തിന് കൂട്ടു നിന്നു എന്ന വാര്‍ത്ത വന്നതോടെ പല അയ്യപ്പന്മാരും നിലയ്ക്കലിലും, എരുമേലിയിലും എത്തി മാലയൂരി മടങ്ങിയിരുന്നു. ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള നിരീശ്വരവാദികളായി സര്‍ക്കാരിന്റെ ശ്രമമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് കാരണമെന്നാണ് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നത്.
Discussion about this post