തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സംവരണ വിഷയത്തിലാണ് വിമര്‍ശനം. ചങ്ങാനശ്ശേരിയില്‍ നിന്ന് എഴുതിക്കൊടുത്തത് ഇടതുപക്ഷ സര്‍ക്കാര്‍ ഒപ്പിട്ടുകൊടുത്തുവെന്ന് വെള്ളാപ്പള്ളി ആരോപിക്കുന്നു. മാതൃഭൂമി ന്യൂസിലെ ചോദ്യം ഉത്തരം പരിപാടിയിലാണ് വെള്ളാപ്പള്ളി നടേശന് ആഞ്ഞടിച്ചത്.
എന്‍എസ്എസിന് വേണ്ടി ചേടിപ്പണിയാണ് സര്‍ക്കാര്‍ നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം നടത്തുമ്പോള്‍ ചര്‍ച്ചയെങ്കിലും നടത്തണമായിരുന്നു. ബോര്‍ഡില്‍ 96 ശതമാനം ജീവനക്കാരും സവര്ണരാണ്. വഴിവിട്ട് എന്‍എസ്എസിനെ സഹായിച്ചതിന്റെ അനുഭവം ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുകയാണെന്നും വള്ളാപ്പള്ളി പറഞ്ഞു.
വനിതാ മതിലും സംവരണ വിഷയവും കൂട്ടിക്കുഴക്കേണ്ടെന്നും വെള്ളപ്പാള്ളി പറഞ്ഞു.
Discussion about this post