പോലിസ് അകമ്പടിയോടെയാണ് കനകദുര്‍ഗ്ഗ എത്തിയത്. ഭര്‍ത്തൃ മാതാവ് പട്ടികകൊണ്ട് അടിച്ചുവെന്നാണ് കനക ദര്‍ഗ്ഗയുടെ പരാതി. കനക ദുര്‍ഗ്ഗ തന്നെയാണ് മര്‍ദ്ദിച്ചതെന്ന് ഭര്‍ത്താവിന്റെ അമ്മ പറയുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് കനക ദുര്‍ഗ്ഗയുടെ സഹോദരന് ഭരത് ഭൂഷണ് പറയുന്നത് ഇപ്രകാരമാണ്.
കനക ദുര്‍ഗ്ഗ രാവിലെ അങ്ങാടിപ്പുറത്തെ ഭര്‍ത്തൃ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് തിരുമന്ധാം കുന്ന് ക്ഷേത്രത്തിലേക്ക് പോയിരിക്കുകയായിരുന്നു. ആ സമയത്ത് പാര്‍ട്ടി പ്രവര്‍ത്തകരും പോലിസും ഒരുമിച്ച് കനക ദുര്‍ഗ്ഗ കയറുകയായിരുന്നു. വീട്ടിലേക്ക് കടക്കുന്നത് അമ്മ തടഞ്ഞു. അപ്പോള്‍ അമ്മയെ കനക ദുര്‍ഗ്ഗ തള്ളിയിടുകയായിരുന്നു. ആ സമയത്ത് രണ്ട് പേരും പരസ്പരം തല്ലിയെന്നും ഭരത് ഭൂഷണ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അമ്മ തന്നെ പട്ടികകൊണ്ട് തലയ്ക്ക് തല്ലിയെന്ന് കനക ദുര്‍ഗ്ഗ പറയുന്നു. ഇവരിപ്പോള്‍ മഞ്ചേരി മെഡിക്കല്‍ ആശുപത്രിയിലാണ് ഉള്ളത്. പരിക്ക് കാര്യമുള്ലതല്ല. കനക ദുര്‍ഗ്ഗയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അങ്ങാടിപ്പുറത്ത് പ്രതിഷേധവുമായി ഒത്തു ചേരുന്നു എന്ന വാര്‍ത്തകള്‍ക്ക് പിറകെയാണ് ഇവരെ മഞ്ചേരിയിലേക്ക് മാറ്റിയത്.
https://braveindianews.com/15/01/194884.php
Discussion about this post