ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം ജനതയ്ക്കെതിരായ ഒന്നാണെന്നും ഈ സഖ്യം വിജയിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഴിമതിക്കെതിരെ താന്‍ എടുക്കുന്ന നടപടികള്‍ ചിലരെ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്നും പ്രകോപിതരായ അവരാണ് മഹാസഖ്യം രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖജനാവിലെ പണം കൊള്ളയടിക്കാന്‍ താന്‍ അനുവദിച്ചില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മഹാസഖ്യത്തിലെ കക്ഷികള്‍ സീറ്റിന് വേണ്ടിയുള്ള വില പേശല്‍ തുടങ്ങിയെന്നും മോദി പരിഹസിച്ചു. സില്വസയില് മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളില്‍ നടക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകത്തെക്കുറിച്ചും മോദി സംസാരിച്ചു. മഹാസഖ്യത്തിലുള്ള ബംഗാളിലുള്ള നേതാക്കള്‍ ജനാധിപത്യത്തെ കൊല്ലുന്നവരാണെന്നും ഇവരാണ് ജനാധിപത്യത്തെ രക്ഷിക്കുമെന്ന് പറഞ്ഞ് വരുന്നതെന്നും മോദി പറഞ്ഞു.
പ്രതിപക്ഷ നിരയുടെ കരുത്ത് കാണിക്കാനായി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ മഹാറാലി ഇന്ന് സംഘടിപ്പിച്ചിരുന്നു. റാലിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും എസ്.പി നേതാവ് അഖിലേഷ് യാദവും എന്‍.സി.പി നേതാവ് ശരദ് പവാറും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിനും പങ്കെടുത്തു.
Discussion about this post