ശബരിമലയിലെ ആചാരലംഘനത്തിന്റെ പേരില്‍ വീട്ടില്‍ പ്രവേശനം നിഷേധിക്കപ്പെട്ട കനകദുര്‍ഗയുടെ ഹര്‍ജി അടുത്ത മാസം കോടതി പരിഗണിക്കും . പുലമാന്തോള് ഗ്രാമന്യായാലായമാണ് ഹര്‍ജി പരിഗണിക്കുന്നത് . വീട്ടില്‍ പ്രവേശിക്കണമെന്നും മകളെ കാണാന്‍ അനുവദിക്കണമെന്നുമാണ് കനകദുര്‍ഗ്ഗയുടെ ആവശ്യം .
അചാരലംഘനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാട് സഹോദരനും ഭര്‍ത്താവും ചേര്‍ന്നാണ് സ്വീകരിച്ചത് . പോലീസ് ഒത്ത് തീര്‍പ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല . തുടര്‍ന്ന് സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലേക്ക് കനകദുര്‍ഗയെ മാറ്റുകയായിരുന്നു.സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം സുരക്ഷയും പോലീസ് നല്‍കുന്നുണ്ട് .
തനിക്കും ഭര്‍ത്താവിനും കൗൺസിലിങ് ആവശ്യമാണെന്നും കനകദുര്‍ഗ പറയുന്നു . കേസ് അടുത്ത മാസം നാലിനാണ് പരിഗണിക്കുന്നത് . കോടതിയിലെ വിധി വന്നതിന് ശേഷം ചില കാര്യങ്ങള്‍ താന്‍ പത്രസമ്മേളനം വഴി പറയുമെന്നും കനകദുര്‍ഗ പറഞ്ഞു .
Discussion about this post