ഭര്‍ത്യവീട്ടില്‍ പ്രവേശിക്കാന്‍ പുലാമന്തോള്‍ ഗ്രാമന്യായാലയം കനകദുര്‍ഗ്ഗയ്ക്ക് അനുമതി നല്കി . കുട്ടികള്‍ക്ക് ഒപ്പം കഴിയാനും ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശിക്കാനും അനുവദിക്കണമെന്ന ആവശ്യവുമായി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം നല്കിയ പരാതിയിലാണ് വിധി .
ഭര്‍ത്യമാതാവിന്റെ മര്‍ദ്ധനമേറ്റെന്ന ആരോപണം ഉന്നയിച്ച് ആശുപത്രിയില്‍ പ്രവേശിച്ച കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റുന്നതില്‍ ഭര്‍ത്താവായ കൃഷ്ണനുണ്ണിയും കുടുംബാംഗങ്ങളും എതിര്‍പ്പ് കോടതിയില്‍ അറിയിച്ചിരുന്നു .
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചെങ്കിലും ഒരുമണിക്കൂറോളം വാദം കേട്ടതിനു ശേഷം വിധി പറയുവാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു .
ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം കഴിയാനുള്ള കനകദുര്‍ഗയുടെ അവകാശം നിഷേധിക്കരുതെന്നും . കൂടാതെ ഭര്‍ത്താവിന്റെ പേരിലുള്ള വീട് വാടയ്ക്ക് നല്‍കുകയോ വില്ക്കുകയോ തത്ക്കാലം ചെയ്യരുതെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടു വെച്ചു . കുട്ടികളുടെ സംരക്ഷണ കാര്യത്തില്‍ കോടതി പിന്നീട് തീരുമാനം എടുക്കും . ഇതിനായി കേസ് അടുത്ത മാസം 31 ന് വീണ്ടും പരിഗണിക്കും .
Discussion about this post