കോടതി വിധി പ്രകാരം ഇന്നലെ രാത്രിയാണ് കനക ദുര്‍ഗ്ഗ സുഹൃത്തുക്കള്‍ക്കൊപ്പം അങ്ങാടി പുറത്തെ ഭര്‍ത്തൃ വീട്ടിലെത്തിയത്. കനക ദുര്‍ഗ്ഗ താമസിക്കുന്ന വീട്ടില്‍ താമസിക്കില്ലെന്ന നിലപാടുമായി വീട്ടുകാര്‍ നേരത്തെ സ്ഥലം വിട്ടിരുന്നു. വന്‍ പോലിസ് സന്നാഹവുമായാണ് കനക ദുര്‍ഗ്ഗ ഭര്‍ത്തൃവീട്ടില്‍ കയറാനെത്തിയത്.
രണ്ട് തട്ടമിട്ട യുവതികള്‍ ഇതേസമയം കനകദുര്‍ഗ്ഗയ്ക്കൊപ്പം ഉണ്ടായിരുന്നതാണ് ചിലരെ ചൊടിപ്പിച്ചത്. ശബരിമല ആചാരലംഘനം നടത്തിയതിന് കൂട്ടായി എത്തിയവരാണ് തട്ടമിട്ട ഇവര്‍ എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ഇവര്‍ക്കെന്താ ഇവിടെ കാര്യം എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു.
വീട്ടുകാര്‍ വീടുവിട്ടു പോയതില്‍ ബുദ്ധിമുട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവര്‍ക്ക് ഒപ്പം താമസിക്കാന്‍ താത്പര്യമില്ലാത്തു കൊണ്ടാണല്ലോ മറ്റ് വീടുകളിലേക്ക് പോയത്.അതിന് തനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. എന്നാണ് കനക ദുര്‍ഗ്ഗ മറുപടി നല്‍കിയത്. 78 വയസ്സുള്ള അമ്മയേയും മകനെയും ഇറക്കിവിട്ടതില് ഇവര്‍ക്ക് സന്തോഷമല്ലേ ഉണ്ടാകു എന്നാണ് ഇതിന് ചിലരുടെ പ്രതികരണം.
https://braveindianews.com/05/02/198312.php
ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ പുലാമന്തോള്‍ ഗ്രാമന്യായാലയം കനകദുര്‍ഗ്ഗയ്ക്ക് അനുമതി നല്‍കിയിരുന്നു ഭര്‍തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം കനകദുര്‍ഗ്ഗ നല്കിയ പരാതിയിലായിരുന്നു ഗ്രാമ കോടതിയുടെ വിധി.
Discussion about this post