പുല്‍വാമ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് . ട്വിറ്ററില്‍ ആണ സിആര്‍പിഎഫ് ഭീകരാക്രമണത്തിന്റെ പ്രതിഷേധം അറിയിച്ചത്.
പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്ന ഭീകര ആക്രമണം ‘കൊല്ലപ്പെട്ട സഹോദരന്മാരുടെ’ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. ഈ ഭീകരാക്രമണം ഞങ്ങള്‍ മറക്കില്ല, മാപ്പു നല്കുകയുമില്ല. പ്രതികാരം വീട്ടുക തന്നെ ചെയ്യും. സിആര്‍പിഎഫ് വക്താവ് ട്വീറ്ററില്‍ അറിയിച്ചു. കിരാതമായ ഈ കൃത്യത്തിന് പകരം വീട്ടും. വീരമൃത്യു വരിച്ചവരോടുള്ള ആദര സൂചകമായി സിആര്‍പിഎഫ് പതാക പാതി താഴ്ത്തിക്കെട്ടുമെന്നും അദ്ദേഹം അറിയിച്ചു.
https://twitter.com/crpfindia/status/1096305848886923264
Discussion about this post