ഡല്‍ഹി: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് രാഷ്ട്രത്തിന്റെ പ്രണാമം. വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം ഡല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു .
പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ സേനാമേധാവികള്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
കശ്മീരില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, സി.ആര്.പി.എഫ് ഡയറക്ടര്‍ ജനറല്‍ ആര്.ആര്. ഭട്നാഗര്‍ തുടങ്ങിയവര്‍ കശ്മീരിലെത്തി വീരമൃത്യു വരിച്ച ജവാന്മാര്ക്ക് രാഷ്ട്രത്തിന്റെ പ്രണാമം അര്‍പ്പിച്ചു. ബദ്ഗാം സൈനിക ക്യാമ്പില്‍ എത്തിയ രാജ്നാഥ് സിങ് വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ സൈനികര്‍ക്കൊപ്പം ചേര്‍ന്ന് തോളില്‍ ചുമന്ന് അദ്ദേഹം സൈനിക ക്യാമ്പിലെ ചടങ്ങുകളില്‍ പങ്കെടുത്തു. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിങ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ധീരജവാന്മാരുടെ ഉന്നതമായ ജീവത്യാഗം ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
Discussion about this post