ശബരിമല യുവതി പ്രവേശന വിധിയെ എതിര്‍ത്ത് കൊണ്ട് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ശബരിമലയില്‍ വിശ്വാസത്തിന്റെ വിഷയമാണെന്നും ഇക്കാര്യത്തെ ചോദ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിന് മുന്‍പും മാര്‍ക്കണ്ഡേയ കട്ജു ശബരിമല വിധിയെ എതിര്‍ത്തിട്ടുണ്ട്. രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഗുരുദ്വാരകളിലെയും ആചാരങ്ങള്‍ കോടതിക്ക് മാറ്റാന്‍ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചിരുന്നു. മതപരമായ ആചാരങ്ങളില്‍ കൈകടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post