പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ അബ്ദുള്‍ റാഷിദ് ഗാസി ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഏറ്റുമുട്ടലില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് സൂചന . പുല്‍വാമയിലെ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഏറ്റുമുട്ടലില്‍ പ്രദേശവാസിയായ ഭീകരനും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു .
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറുമായി നേരിട്ട് ബന്ധമുള്ളതാണ് അബ്ദുല്‍ റഷീദ് ഗാസി എന്ന റഷീദ് അഫ്ഗാനി . ഇപ്പോഴും ഈ ഭീകരന് കശ്മീര്‍ താഴവരയിലുണ്ട് എന്നാണു സുരക്ഷാ ഏജന്‍സികളുടെ അനുമാനം . ഐ.ഇ.ഡി ബോംബ് നിര്‍മ്മാണത്തില്‍ വിഗദ്ധനായ ഗാസി അഫ്ഗാനിലും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു . സി.ആര്.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ഐ.ഇ.ഡി ഘടിപ്പിച്ച വാഹനമിടിച്ച് കയറ്റി സ്ഫോടനം നടത്താന്‍ ചാവേര്‍ ഭീകരനായ ആദില്‍ അഹമ്മദിന് പരിശീലനം നല്‍കിയത് ഗാസി ആണെന്നാണ് ലഭ്യമാകുന്ന വിവരം .
താലിബാനില്‍ നിന്നാണ് ഐ.ഇ.ഡി ഉപയോഗിക്കാനുള്ള രീതികളും മറ്റു ആക്രമണമുറകളും പഠിച്ചതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ കയ്യിലുള്ള വിവരം . ഡിസംബര്‍ 9 ന് മസൂദ് അസറിന്റെ അടുത്തബന്ധമുള്ള ഗാസി അതിര്‍ത്തി കടന്നെത്തിയെന്ന വിവരം ദേശീയ മാധ്യമം റിപ്പോര്‍ട്ട് നല്‍കിയിരുന്നു . പുല്‍വാമയിലെ ഭീകരാക്രമണത്തിന് പുറകെ ഭീകരന് വേണ്ടിയുള്ള ഊര്‍ജ്ജിതമായ തെരച്ചില്‍ നടത്തി വരികയാണ്.
Discussion about this post