ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ രാജസ്ഥാനിലെ ബിക്കാനില് താമസിക്കുന്ന പാക് സ്വദേശികളോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം . പാക് സ്വദേശികള്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞു പോകണമെന്നാണ് ജില്ലാഭരണകൂടം ഉത്തരവിട്ടിരിക്കുന്നത് .
ലോഡ്ജ് , ഹോട്ടല്‍ എന്നിവിടങ്ങളില്‍ പാക് സ്വദേശികളെ പ്രവേശിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമുണ്ട് . പാക്കിസ്ഥാനുമായി ഇന്ത്യക്കാര്‍ വ്യപാരത്തില്‍ ഏര്‍പ്പെടരുതെന്നും , പാക്കിസ്ഥാന് സ്വദേശികളായ ആര്‍ക്കും ജോലി നല്‍കരുതെന്നും ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവില്‍ പറയുന്നു .
Rajasthan: Bikaner DM issues a list of orders, effective immediately, u/s 144 CrPc in light of #PulwamaTerrorAttack. He order Pakistani citizens to leave the dist within 48 hrs, also prohibits hotels in Bikaner border area from allowing Pak citizens. Order applicable for 2 months pic.twitter.com/YsEnrv2X7a
— ANI (@ANI) February 18, 2019
ഇതിന് പുറമേ പാക്കിസ്ഥാനില്‍ നിന്നുമുള്ള ഫോണ്‍ വിളികളും ഒഴിവാക്കുവാനും അറിയാത്ത ആളുകള്‍ക്ക് രഹസ്യവിവരങ്ങള്‍ കൈമാറരുതെന്നും പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത സിമ്മുകള്‍ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു . രണ്ട് മാസക്കാലത്തേക്കാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് .
Discussion about this post