തിരുവനന്തപുരം: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്.പി.എഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്, മാതാ അമൃതാനന്ദമയി മഠം അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഭാരതയാത്രയുടെ ഭാഗമായി മൈസൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് മാതാ അമൃതാനന്ദമയി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ സംരക്ഷിക്കാനുള്ള ധര്മ്മനിര്വഹണത്തിനിടയില് വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളോടൊപ്പം നില്ക്കുകയെന്നത് നമ്മുടെ ധര്‍മ്മമാണെന്നും അവരുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടുമൊപ്പം ചേര്‍ന്നുകൊണ്ട് ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനും മാതാ അമൃതാനന്ദമയി ആഹ്വാനം ചെയ്തു.
Discussion about this post