വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ റോപ് വേ പൊട്ടി വീണ് പതിനഞ്ചിലധികം പേര്‍ക്ക് പരിക്ക് . പരിധിയിലധികം ആളുകള്‍ റോപ് വേയില്‍ കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് . അങ്കമാലി മഞ്ഞപ്രയില്‍ നിന്നുള്ള സംഘമാണ് അപടകത്തില്‍പ്പെട്ടത് .25 പേരടങ്ങുന്ന സംഘത്തിലെ 12 പേരാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെയും കട്ടപ്പനയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട പലരുടെയും നില ഗുരുതരമല്ല.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു റോപ് വേയുടെ ഉദ്ഘാടനം കഴിഞ്ഞത്.
Discussion about this post