ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നാലു വിമാനതാവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജമ്മു , ശ്രീനഗര്‍, ലേ, പത്താന്‍കോട്ട് വിമാനതാവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്. പഞ്ചാബ് ,ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാന്റെ പോര്‍വിമാനങ്ങള്‍ നിയന്ത്രണരേഖ ലംഘിച്ച സാഹചര്യത്തിലാണ് വ്യോമഗതാഗതം നിര്‍ത്തിവെച്ചത്.
Discussion about this post