ഇന്ത്യയുടെ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പാക്കിസ്ഥാന് ഇന്ന് ഇന്ത്യയ്ക്ക് കൈമാറും. സമാധാനത്തിന്റെ സന്ദേശമെന്ന രീതിയിലാണ് തങ്ങള്‍ പൈലറ്റിനെ തിരികെ നല്‍കുന്നതെന്ന് പാക്കിസ്ഥാന് അറിയിച്ചു. ഇതിന് മുന്‍പ് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് വേണ്ടി ശ്രമിച്ചുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞു. എന്നാല്‍ ഇന്ത്യ അപ്പോഴും തങ്ങളുടെ ശക്തമായ നിലപാടില്‍ ഉറച്ച് നിന്നു. പാക്കിസ്ഥാനുമായി ഒരു രീതിയിലുള്ള ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായില്ല. ഭീകരാവദത്തിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാത്ത പാക്കിസ്ഥാന്റെ നടപടിയാണ് ഇന്ത്യയെ ഈ രീതിയില്‍ പെരുമാറുന്നതിന് പ്രേരിപ്പിക്കുന്നത്.
ജമ്മു കശ്മീരിലും പാക് അധീന കശ്മീരിലും പാക്കിസ്ഥാന് ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന വാദമാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നത്. ഭീകരവാദത്തിന്റെ വലിയ ഇരയാണ് തങ്ങള്‍ എന്നു പറയുന്നതല്ലാതെ ഭീകരരെ അമര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന് നടപടിയെടുക്കുന്നില്ല. ഇപ്പോള്‍ സമാധാന ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന് വിളിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യ പറയുന്നു.
ഇന്ന് അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ വെച്ച് പാക്കിസ്ഥാന് ഇന്ത്യയ്ക്ക് കൈമാറും. അഭിനന്ദിനെ വിട്ടയയ്ക്കുമെന്ന തീരുമാനത്തെ ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തിട്ടുണ്ട്.
Discussion about this post