പൂനെഛ പാക്കിസ്ഥാനിലെ ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്ന കണക്ക് വെളിപ്പെടുത്തുന്നത് രാജ്യത്തിന് ഗുണകരമല്ലെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരത്പവാര്‍.ഞാന്‍ വ്യോമാക്രണവുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും ഉന്നയിക്കില്ല. സൈന്യത്തെ പൂര്‍ണ്ണമായും വിശ്വസിക്കണം. നമ്മുടെ സുരക്ഷക്ക് വേണ്ടി അവര്‍ അവരുടെ ജീവന് വരെ ത്യജിക്കാന്‍ തയ്യാറാണ്. ഇപ്പോള്‍ രാജ്യം ഇന്ത്യന്‍ സൈന്യത്തിനൊപ്പം നില്‍ക്കണമെന്നും ശരത് പവാര്‍ പറഞ്ഞു.
ഞാന്‍ പ്രതിരോധമന്ത്രാലയത്തില്‍ കുറച്ച് കാലം ജോലി ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരം കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ല. അത് പക്വതയില്ലാത്തതും രാജ്യത്തിന് ഗുണം ചെയ്യാത്തതുമാണെന്നും ശരത് പവാര്‍ പറഞ്ഞു. ബലാക്കോട്ടില്‍ മരിച്ച ഭീകരരരുടെ കണക്ക് പുറത്തുവിടണമെന്ന ആവശ്യവും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
https://braveindianews.com/06/03/203776.php
കോണ്ഗ്രസുമാകാര് പാക്കിസ്ഥാനില്‍ പോയി കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് എടുക്കു എന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും, കൊന്ന കൊതുകുകളുടെ എണ്ണമെടുക്കുകയല്ല, കിടന്നുറങ്ങുകയാണ് ചെയ്യുകയെന്ന് ആഭ്യന്തരമന്ത്രി വി,കെ സിംഗും കോണ്‍ഗ്രസിന് മറുപടി നല്‍കിയിരുന്നു. കണക്ക് വെളിപ്പെടുത്താനാവില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും ഇന്നലെ വ്യക്തമാക്കിയിരുന്നു.
Discussion about this post