വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സി.പി.എം പ്രഖ്യാപിച്ചു. പൊന്നാനിയില്‍ പി.വി.അന്‍വറും, പത്തനംതിട്ടയില്‍ വീണ ജോര്‍ജും മത്സരിക്കുന്നതായിരിക്കും. സി.പി.എം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന് പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
16 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുക. ഇതില്‍ രണ്ട് പേര് സ്വതന്ത്രരാണ്. നാല് സീറ്റുകളില്‍ സി.പി.ഐ മത്സരിക്കുന്നതായിരിക്കും.
സ്ഥാനാര്‍ത്ഥി പട്ടികയിങ്ങനെ:
1. കാസര്‍കോട് – കെ.പി.സതീഷ് ചന്ദ്രന്
2. കണ്ണൂര്‍ – പി.കെ.ശ്രീമതി
3. വടകര – പി.ജയരാജന്
4. കോഴിക്കോട് – എ.പ്രദീപ് കുമാര്‍
5. പൊന്നാനി – പി.വി.അന്‍വര്‍ (സ്വതന്ത്രന്)
6. മലപ്പുറം – വി.പി.സാനു
7. പാലക്കാട് – എം.ബി.രാജേഷ്
8. ആലത്തൂര്‍ – പി.കെ.ബിജു
9. ചാലക്കുടി – ഇന്നസെന്റ്
10. എറണാകുളം – പി.രാജീവ്
11. ഇടുക്കി – ജോയ്സ് ജോര്‍ജ് (സ്വതന്ത്രന്)
12. കോട്ടയം – വി.എന്‍.വാസവന്
13. പത്തനംതിട്ട – വീണ ജോര്‍ജ്
14. ആലപ്പുഴ – എ.എം.ആരിഫ്
15. കൊല്ലം – കെ.എന്‍.ബാലഗോപാല്‍
16. ആറ്റിങ്ങല്‍ – എ.സമ്പത്ത്
Discussion about this post