ബാലാകോട്ടില്‍ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയപ്പോള്‍ കരഞ്ഞത് പാക്കിസ്ഥാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2016ല്‍ കരസേനയെ ഉപയോഗിച്ചുകൊണ്ട് ഇന്ത്യ മിന്നലാക്രമണം നടത്തിയ രീതിയില്‍ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്ന പാക്കിസ്ഥാന് നേരെ ഇന്ത്യ വ്യോമാക്രമണമാണ് നടത്തിയതെന്ന് മോദി ചൂണ്ടിക്കാട്ടി. ഉത്തര്‍ പ്രദേശില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്‍കിയതിന് ശേഷം ഇന്ത്യ മിണ്ടാതെയിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 5 മണി മുതല്‍ മോദിയാണ് ആക്രമണം നടത്തിയെന്ന് പറഞ്ഞുകൊണ്ട് പാക്കിസ്ഥാന് കരഞ്ഞ് തുടങ്ങിയെന്ന് മോദി പരിഹസിച്ചു. കൂടാതെ ഇന്ത്യയുടെ ഭക്ഷണം കഴിച്ചുകൊണ്ട് പാക്കിസ്ഥാനെ സഹായിക്കുന്ന തരത്തിലാണ് ചിലര്‍ സംസാരിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി.
വര്‍ഷങ്ങളായി ചെയ്യാത്ത കാര്യമാണ് പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ സേന ചെയ്തതെന്ന് മോദി ചൂണ്ടിക്കാട്ടി. ഭീകരരെയും അവരുടെ സംരക്ഷകരെയുമാണ് സേന ആക്രമിച്ചതെന്ന് മോദി പറഞ്ഞു. പാക്കിസ്ഥാനില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് പാക്കിസ്ഥാനും ഇന്ത്യന്‍ വ്യോമസേനയും അറിയിച്ചിട്ടും ഇന്ത്യയിലുള്ള ചിലര്‍ക്ക് അതില്‍ സംശയമുണ്ടെന്ന് മോദി പറഞ്ഞു. ഇതുപോലുള്ളവര്‍ പാക്കിസ്ഥാനെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് മോദി പറഞ്ഞു.
Discussion about this post