ലോകസഭ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയാകണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ . എത്രയും വേഗം സ്ഥാനാര്‍ഥി തീരുമാനം അറിയിക്കണമെന്ന് തുഷാറിനോട് അമിത്ഷാ അറിയിച്ചു . തുഷാര്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന് ബിജെപിയുടെ ഒരു വിഭാഗം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു . നാളെ അമിത്ഷായുമായി തുഷാര്‍ കൂടിക്കാഴ്ച നടത്തും .
മുന്‍പ് നടന്ന കൂടിക്കാഴ്ചയില്‍ ഇതേ ആവശ്യം അമിത്ഷാ ഉന്നയിച്ചിരുന്നു . എന്നാല്‍ എസ്.എന്‍.ഡി.പിയില്‍ ഭാരവാഹിയായതിനാല്‍ കൂടുതല്‍ ചര്‍ച്ച സംഘടനയില്‍ ആവശ്യമുണ്ടെന്ന മറുപടിയായിരുന്നു തുഷാര്‍ നല്‍കിയത് . സംഘടനാചുമതലയുള്ള ഭാരവാഹിയായി പാര്‍ട്ടിയില്‍ നിന്നാല്‍ മാത്രമേ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം എകോപിപ്പിക്കാന്‍ സാധിക്കു എന്നും അല്ലെങ്കില്‍ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തില്‍ കൂടുതല്‍ സജീവമാകാമെന്നും തുഷാര്‍ അറിയിച്ചിരുന്നു .
എന്നാല്‍ തുഷാര്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സമുദായ പദവികള്‍ രാജിവെക്കണമെന്ന ആവശ്യം വെള്ളാപ്പള്ളി നടേശന് ഉയര്‍ത്തിയിരുന്നു . ഇതിന് പിന്നാലെ തുഷാര്‍ മത്സരിക്കാന്‍ ഇല്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു .
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തുഷാര്‍ തയ്യാറായാല്‍ ആറ്റിങ്ങല്‍, ആലപ്പുഴ എന്നീ മണ്ഡലങ്ങള്‍ക്ക് പുറമേ തൃശ്ശൂരും കൊല്ലവും പരിഗണനയിലുണ്ട്.
Discussion about this post