ഡല്‍ഹി: ബി!ഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനൊടുവിലാണ് തുഷാര്‍ മത്സരിക്കാന്‍ തയ്യാഉാണെന്ന് വ്യക്തമാക്കിയത്. തുഷാറിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അനുകൂല നിലപാടെടുത്തതോടെയാണ് തുഷാര്‍ സമ്മതം മൂളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുഷാര്‍ മത്സരിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്നലെ നിലപാട് മാറ്റിയിരുന്നു.
തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടായേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടി.എന്‍. പ്രതാപനും ഇടതു സ്ഥാനാര്‍ഥി സിപിഐയുടെ രാജാജി മാത്യു തോമസും ഒപ്പം എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാറും കൂടി എത്തുന്നതോടെ പൂരനഗരിയില്‍ മല്‍സരം കടുക്കും. ത്രികോണ മത്സരത്തില്‍ തുഷാറിന് സാധ്യതയുണ്ടെന്നാണ് ബിഡിജെഎസ് കണക്കു കൂട്ടല്‍.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ സീറ്റുകളില്‍ ബിജെപി മികച്ച പ്രകടനം കഴ്ച വെച്ചിരുന്നു ആ വോട്ടുകളും, എസ്എന്‍ഡിപി വോട്ടുകളും സമാഹരിക്കാനായാല്‍ ജയിച്ചു കയറാമെന്നാണ് കണക്കു കൂട്ടല്‍.
തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം ബിഡിജെഎസില്‍ വലിയ ആവേശമാകും. എസ്എന്‍ഡിപി ബിഡിജെഎസ് പ്രവര്‍ത്തകര്‍ എന്‍ഡിഎയ്ക്കൊപ്പം ശക്തമായി അണിനിരക്കാന്‍ തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധ്യമാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. വെള്ളാപ്പള്ളി നടേശന്റെ പരോക്ഷ പിന്തുണയും ഇതുവഴി നേടാനാവുമെന്ന് ബിജെപി കണക്കു കൂട്ടുന്നു.
തുഷാര്‍ മത്സരിക്കുന്നതിനോട് എന്‍എസ്എസിനും യോജിപ്പാണ് ഉള്ളത്. എസ്എന്‍ഡിപി-എന്‍എസ്എസ് സഖ്യം അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി പ്രസ്താവന ഇറക്കിയിരുന്നു. ഐക്യത്തിനായി താന്‍ നേരിട്ട് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മറ്റു മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും അന്തിമ ധാരണയായി. തൃശ!ൂര്‍, മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണു ബിഡിജെഎസ് മത്സരിക്കുക. മാവേലിക്കരയില്‍ തഴവ സഹദേവന്, ഇടുക്കിയില്‍ ബിജു കൃഷ്ണന്, ആലത്തൂരില്‍ ടി.വി.ബാബു, വയനാട്ടില്‍ ആന്റോ അഗസ്റ്റിന് എന്നിവരെ മത്സരിപ്പിക്കാനാണു ധാരണ.
Discussion about this post