തിരുവനന്തപുരം പാറശാലയില്‍ മദ്ധ്യവയസ്കന് കുഴഞ്ഞുവീണു മരിച്ചു . കോടതി ജീവനക്കാരനായ കരുണാകരന്റെ മൃതദേഹമാണ് വയലില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത് . വയലിൽ കണ്ടെത്തിയ മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിതീകരിക്കാന്‍ സാധിക്കുവെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു .
കണ്ണൂരിലെ വെള്ളോറയിലും മദ്ധ്യവയസ്ക്കന് കുഴഞ്ഞു വീണു മരിച്ചു . കാടന്‍വീട്ടില്‍ നാരായണനാണ് മരിച്ചത് . ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട് .
സംസ്ഥാനത്ത് വേനല്‍ ചൂട് കൂടുകയാണ് . വരും ദിവസങ്ങളും കൂടിയ താപനില തുടരുവാന്‍ തന്നെയാണ് സാധ്യത . 25,26 തിയതികളില്‍ എറണാകുളം , ആലപ്പുഴ , കോട്ടയം കൊല്ലം ,തൃശ്ശൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട് .
Discussion about this post