കോഴിക്കോട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ അഡ്വക്കേറ്റ് പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച പമ്പ പോലീസ് സ്റ്റേഷനില്‍ ഹാജരായ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു . റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്റേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രകാശ് ബാബുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ട് പോവും.
വിശ്വാസം തന്റെ അവകാശമാണ് എന്നും വിശ്വാസത്തിന്റെ ഭാഗമായുള്ള ആചാര സംരക്ഷണം തന്റെ കടമയുമായിരുന്നുവെന്നും അതിന്റെ പേരില്‍ ജയിലിലേക്ക് പോകുന്നതില്‍ അഭിമാനമേയുള്ളൂ എന്നും പ്രകാശ്ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.
റാന്നി കോടതി ജാമ്യാപേക്ഷ നിഷേധിച്ചതിനെതിരെ പ്രകാശ് ബാബു നാളെ ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും.
Discussion about this post