കോഴിക്കോട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ അഡ്വക്കേറ്റ് പ്രകാശ് ബാബുവിന്റെ റിമാൻഡ് കാലാവധി നീട്ടി. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
ഈ മാസം 24 വരെയാണ് റാന്നി കോടതി റിമാന്റ് കാലാവധി നീട്ടിയിരിക്കുന്നത്. കേസില്‍ ജാമ്യം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി.
അതേസമയം രണ്ടു കേസുകളിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. തൊട്ടിപ്പാലം, കുറ്റ്യാടി സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളിലാണ് കല്ലാച്ചി കോടതി ജാമ്യം അനുവദിച്ചത്.റിമാൻഡിൽ കഴിയുന്ന പ്രകാശ് ബാബുവിന് വേണ്ടി പ്രതിനിധിയാണ് നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചത്.
Discussion about this post