തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ സമീപത്തെ ക്ഷേത്രത്തിൽ നാമജപം മുഴങ്ങിയതിനെതിരെ എൽ ഡി എഫിന്റെ പരാതി.മൈക്ക് ഓപ്പറേറ്റർക്കും,പൊലീസിനുമെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ദൂരപരിധി ലംഘിച്ചാണ് ഉച്ചഭാഷിണി സ്ഥാപിച്ചതെന്ന് കാട്ടിയാണ് പരാതി നൽകിയത്.ഡിജിപിയ്ക്കും പരാതി നൽകിയിട്ടുണ്ട്.ക്ഷേത്രത്തിൽ നാമജപം മുഴക്കിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് ഐ ബി സതീഷ്കുമാർ എം എൽ എ ആരോപിക്കുന്നത്.
കാട്ടാക്കടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ സമീപത്തെ ക്ഷേത്രത്തിൽ നാമജപം മുഴങ്ങിയിരുന്നു.എന്നാൽ ഇത് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കി.തുടർന്ന് വേദിയിലുണ്ടായ സിപിഎം നേതാക്കൾ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യൂതിബന്ധം വിച്ഛേദിക്കുകയായിരുന്നു
Discussion about this post