കൊടുങ്ങല്ലൂര്‍: ഭക്തരെ ഏതെല്ലാം രീതിയില്‍ ഉപദ്രവിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സദാ സമയവും ചിന്തിക്കുന്നതെന്ന് ചാലക്കുടി മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ എന്‍ രാധാകൃഷ്ണന്. കനത്ത ചൂടിലും നിലയ്ക്കലില്‍ ഭക്തര്‍ക്ക് വേണ്ട സംവിധാനം ഒരുക്കാത്തത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല ദര്‍ശനത്തിനു ശേഷം കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ ഭവനസന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ഒരിക്കല്‍ വന്നവര്‍ വീണ്ടും എത്താതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ഗവേഷണം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും. നിലയ്ക്കല്‍ അടക്കമുള്ള ഭാഗങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് റെയ്ഞ്ചു പോലും ലഭിക്കുന്നില്ല. അയ്യപ്പനു വേണ്ടി നിലയുറപ്പിച്ചതിനാല്‍ നൂറ്റിമുപ്പത്തിമൂന്ന് കേസുകളാണ് സംസ്ഥാന സര്‍ക്കാര്‍ തന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്.നാമനിര്‍ദ്ദേശ പത്രിക കൊടുത്തതിന് ശേഷം ആദ്യമായാണ് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ ഡി എ പത്തനംതിട്ട മണ്ഡലം സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്,ബി ജെ പി പത്തനംതിട്ട ജില്ലാ സെക്രട്ടറി അശോകന് കുളനട എന്നിവര്‍ക്കൊപ്പമായിരുന്നു ശബരിമല ദര്‍ശനം.
Discussion about this post