ആലപ്പുഴ: ആലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഎം ആരിഫിനെതിരെ വര്‍ഗ്ഗീയ പ്രചരണം നടത്തുന്നുവെന്ന പരാതിയുമായി ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. എഎം ആരിഫും ഷാനിമോള്‍ ഉസ്മാനും ഒരേ സമുദായത്തില്‍പ്പെട്ടതിനാല്‍ വര്‍ഗ്ഗീയ പ്രചാരണം ശക്തമായെന്നാണ് എല്‍ഡിഎഫ് പരാതിയില്‍ പറയുന്നത്. ആരോപണം. ആരിഫ് തോറ്റാല്‍ ആലപ്പുഴയ്ക്കും അരൂരിനും അത് ഗുണമാകും എന്ന രീതിയിലാണ് വര്‍ഗ്ഗീയ പ്രചാരണം പുരോഗമിക്കുന്നതെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തുന്നു.
അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയം ഉറപ്പിച്ചതിനാലാണ് എല്‍ഡിഎഫിന്റെ ഈ ആരോപണമെന്നാണ് യുഡിഎഫ് പറയുന്നത്. ഇടത് പക്ഷത്തെ പിന്തുണക്കുന്ന വിവിധ മതത്തില്‍ പെട്ട വോട്ടര്‍മാര്‍ക്കിടിയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയ പ്രചരണം നടത്തുന്നുവെന്നാണ് എല്‍ഡിഎഫ് പരാതി നല്‍കിയിരിക്കുന്നത്. ആരിഫിനെ എംഎല്‍എ ആയും ഷാനിമോള്‍ ഉസ്മാനെ എംപിയായും വേണം എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്.
അതേസമയം ഇരു മുന്നണികളും വര്‍ഗ്ഗീയ കാര്‍ഡിറക്കി ജയിക്കാമെന്ന വ്യാമോഹത്തിലാണെന്ന് ബിജെപി കേന്ദ്രങ്ങള്‍ ആരോപിച്ചു. എംഎ ആരി് ജനിച്ചത് ശ്രീനാരായണ ഗുരു ജനിച്ച ചിങ്ങത്തിലെ ചതയം നാളിലാണെന്നൊക്കെ പുസ്തകമടിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ശബരിമല അയ്യപ്പന്റെ ഫോട്ടോ പിടിച്ച് വരെ ഇടത് സ്ഥാനാര്‍ത്ഥി പോസ് ചെയ്ത് പ്രചരിപ്പിക്കുന്നു. വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കി ജയിക്കാമെന്നാണ് ഇരുമുന്നണികളും കരുതുന്നതെന്നും എന്‍ഡിഎ കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തുന്നു.
Discussion about this post