ആലപ്പുഴ: ശക്തമായ ത്രികോണ മത്സരത്തിലേക്ക് നീങ്ങിയ ആലപ്പുഴയില്‍ ബിജെപിയിലേക്ക് ഇത്തവണ അടിയൊഴുക്കുണ്ടാകുമെന്ന് സര്‍വ്വേ. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ ബിജെപി കീഴ് ഘടകങ്ങള്‍ നടത്തിയ സര്‍വ്വേയിലാണ് ബിജെപിയ്ക്ക് അനുകൂലമായി മണ്ഡലത്തിലെ വികാരം മാറിയതായി വിലയിരുത്തുന്നത്. അമ്പലപ്പുഴ, ചേര്‍ത്തല മണ്ഡലങ്ങളിലില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി മുന്നേറ്റം കൂടുതലുള്ളതായും വിലയിരുത്തലുണ്ട്.
ബൂത്ത് തലത്തില്‍ നടത്തിയ അവലോകനത്തെ തുടര്‍ന്ന് ഇനിയുള്ള മണിക്കൂറുകളില്‍ പ്രചരണം ശക്തമാക്കാനാണ് നിര്‍ദ്ദേശം. വീടുകള്‍ കയറി വീണ്ടും വോട്ടഭ്യര്‍ത്ഥിക്കാനും വോട്ടുകള്‍ ഉറപ്പിക്കാനും താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിശബ്ദ പ്രചരണ സമയത്ത് മുഴുവന്‍ പ്രവര്‍ത്തകരെയും രംഗത്തിറക്കാനാണ് തീരുമാനം. രാവിലെ തന്നെ പാര്‍ട്ടി വോട്ടുകള്‍ ചെയ്യാനും, സ്ത്രീ വോട്ടര്‍മാരെ നേരത്തെ തന്നെ ബൂത്തിലെത്തിക്കാനും ശ്രമം വേണമെന്ന നിര്‍ദ്ദേശവും പോയിട്ടുണ്ട്.
ശബരിമല വിഷയം മണ്ഡലത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് ബിജെപി വിലയിരുത്തല്‍. വോട്ട് തേടിയെത്തുന്ന എതിര്പാര്ട്ടിക്കാരോട് നിങ്ങളുടെ ഇക്കാര്യത്തിലെ നിലപാട് ശരിയായില്ലെന്ന് പലരും പരസ്യമായി ചോദ്യം ചെയ്യുന്നുണ്ട്. ശബരിമല കര്‍മ്മ സമിതി നേതാവായ ഡോ.കെ.എസ് രാധാകൃഷ്ണന്റെ വ്യക്തി മികവും മണ്ഡലത്തില്‍ കാര്യമായ ചര്‍ച്ചയാണ്.
സാമുദായിക ധ്രൂവീകരണത്തിലൂടെ മുന്നണികള്‍ ജയിച്ചു കയറുന്ന പതിവാണ് ആലപ്പുഴയിലുള്ളത്. എന്നാല്‍ ഇത്തവണ സാമുദായിക ഏകീകരണം ഇത്തവണ ഗുണം ചെയ്യുമെന്നാണ് എന്‍ഡിഎ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ഒരേ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളാണ് ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍. വര്‍ഗ്ഗീയ പ്രചാരണം വഴി വോട്ടു പിടിക്കാന്‍ ഇരു സ്ഥാനാര്‍ത്ഥികളും ശ്രമിക്കുന്നുവെന്ന ആരോപണം അവര്‍ പരസ്പരം ഉന്നയിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് തനിക്കെതിരെ വര്‍ഗ്ഗീയ പ്രചരണം നടത്തുന്നുവെന്ന പരാതി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫ് ഇന്നലെ തെരഞ്ഞെടുപ്പ് വാരണാധികാരിയ്ക്ക് നല്‍കിയിരുന്നു. ചില വിഭാഗങ്ങളിലുള്ള വോട്ടു ധ്രൂവീകരണവും ചിലയിടത്തുള്ള ഏകീകരണവും ഇത്തവണ ആലപ്പുഴയില്‍ അട്ടിമറി ഫലമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍.
ആലപ്പുഴ മണ്ഡലത്തിലെ ബിഡിജെഎസ് സാന്നിധ്യം ഇത്തവണ എന്‍ഡിഎയ്ക്ക് അനുകൂലമാകും. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേരെ മുസ്ലിം ലീഗും, സിപിഎമ്മും വയനാട് അഴിച്ചു വിടുന്ന അക്രമങ്ങള്‍ മണ്ഡലത്തില്‍ ബിഡിജെഎസ് ചര്‍ച്ചയാക്കുന്നു. എന്‍എഡിഎ കണ്‍വീനര്‍ മാത്രമല്ല എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് കൂടിയാണ് അദ്ദേഹമെന്ന് നേതാക്കള്‍ യോഗം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്നു.
ഡോ.കെ.എസ് രാധാകൃഷ്ണന്റെ വ്യക്തിത്വ മികവും വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. മുന്‍ വി.സി, മുന്‍ പിഎസ്സി ചെയര്മാന്,അടിയാന്തരാവസ്ഥക്കെതിരായ പോരാളി, ശബരിമല കര്‍മ്മ സമിതി നേതാവായതിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ 200ലധികം കേസുകള്‍ ചുമത്തിയത് എന്നിവ വോട്ടര്‍മാരില്‍ എത്തിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തിലെ മികച്ച സ്ഥാനാര്‍ത്ഥി ഡോ.കെ.എസ് രാധാകൃഷ്ണന് തന്നെയാണെന്നാണ് പൊതു വിലയിരുത്തല്‍.
കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുകളിലും, സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളിലും ഇത്തവണ വലിയ ചോര്‍ച്ചയുണ്ടാകും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ.കെ ദിവാകരപ്പണിക്കരും കുടുംബവും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിനകത്ത് ഷാനി മോള് ഉസ്മാന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയര്‍ന്ന അതൃപ്തി ഇനിയും തീര്‍ക്കാനായില്ല. ഇതും ഗുണകരമാവുമെന്നാണ് എന്‍ഡിഎ പ്രതീക്ഷ
ശക്തമായ ത്രികോണ മത്സരത്തിലേക്ക് നീങ്ങിയ ആലപ്പുഴയില്‍ അവസാനഘട്ട പ്രചരണം വിധി നിശചയിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പരിഗോമിക്കുന്നത്.
Discussion about this post