ആലപ്പുഴയില്‍ പരാജയ ഭീതി പൂണ്ട യു ഡി എഫും- എല്‍ ഡി എഫും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി.ഇന്നലെ കലാശക്കൊട്ടിനോട് അനുബന്ധിച്ച് മുസ്ലിം ക്രിമിനലുകളെ മുന്‍നിര്‍ത്തി അമ്പലപ്പുഴയിലും കരുനാഗപ്പള്ളിയിലും ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടത് ഇതിന് തെളിവാണെന്നും ബിജെപി ജില്ല നേതൃത്വം ആരോപിച്ചു.
കായംകുളത്ത് ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ജില്ലാ വൈസ് പ്രസിഡന്റ് പാലമറ്റത്ത് വിജയകുമാര്‍ മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ബിജു പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണന് ഉള്‍പ്പടെ 9 പേര് ആശുപതിയില്‍ ആണ് .ആയുധങ്ങളുമായി വാഹനത്തില്‍ വന്ന സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.
കരുനാഗപ്പള്ളിയില്‍ നിയോജക മണ്ഡലം പ്രസിഡന്റ് എ വിജയന് ഉള്‍പ്പടെ 15 പേര്‍ക്ക് പരിക്കേറ്റു. ലോറിയില്‍ കല്ലുകളുമായി വന്നവരാണ് ഇവിടെ അക്രമം നടത്തിയത് അക്രമത്തില്‍ പടയനാര് കുളങ്ങര ക്ഷേത്രത്തിനു നേരെ കല്ലേറുണ്ടായി.
അമ്പലപ്പുഴയില്‍ ഭൈരവ ക്ഷേത്രത്തിന്റെ മേല്‍ക്കൂര കല്ലേറില്‍ തകര്‍ന്നു. പരിക്കേറ്റ 12 എന്‍ഡിഎ പ്രവര്‍ത്തകര്‍ ഇവിടെ ആശുപതിയിലണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പഞ്ചായത്ത് മെമ്പര്‍ ഷിബുലാല്‍ ബി ജെ പി നേതാക്കളായ ജിതേഷ് , ജോബി , ഷാംജി എന്നിവര്‍ ഉള്‍പ്പടെ 30 പേര്‍ക്കാണ് പരിക്ക്.
വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കോണ്‍ഗ്രസിന്റെയും സി പി എം ന്റെയും ശ്രമത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് ഗൗരവപൂര്‍വ്വം കാണുകയും സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുകയും ചെയ്യണം .ഏതൊരു പ്രകോപനത്തെയും ശാന്തതയോടെ നേരിടണമെന്നും സംഘര്‍ഷം ഒഴിവാക്കണമെന്നും എന്‍ ഡി എ പ്രവര്‍ത്തകരോട് ബി ജെ പി ജില്ലാ പ്രസിഡന്റ് കെ.സോമന് അഭ്യര്‍ത്ഥിച്ചു. വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി വോട്ട് നേടാമെന്ന് വ്യാമോഹത്തിലാണ് മുന്നണികള്‍. അവരുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് ഇത്തവണ വോട്ടുകളുടെ ഏകീകരണം ഉണ്ടാവുമെന്ന് എന്‍ഡിഎ വിലയിരുത്തുന്നു. മണ്ഡലത്തില്‍ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണന് അട്ടിമറി വിജയം നേടുമെന്ന റിപ്പോര്‍ട്ടുകള്‍ ഇടത് വലത് മുന്നണികളെ അലട്ടുന്നുണ്ട്. ശബരിമല വിഷയം, സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വ മികവ്, മണ്ഡലത്തിലെ വികസന മുരടിപ്പ് തുടങ്ങിയവ എന്‍ഡിഎയിലേക്കുള്ള അടിയൊഴുക്കിന് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.
Discussion about this post