ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗിക ആരോപണക്കേസിൽ പരാതിക്കാരിയുടെ പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര.വേരിലേക്കിറങ്ങി ചെന്ന് അന്വേഷിക്കുമെന്നും അതല്ലെങ്കിൽ സുപ്രീം കോടതി നിലനിൽക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. പരാതിയുടെ പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് നിലവിൽ അന്വേഷിക്കുന്നത്. പരാതിയിൽ അന്വേഷണം വേണമെന്നും എന്നാൽ മുൻവിധിയോടുകൂടിയുള്ള അന്വേഷണം പാടില്ലെന്നും മുതിര്ന്ന അഭിഭാഷക ഇന്ദിര ജെയിംസ് വ്യക്തമാക്കി. കേസ് നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
ഇത്തരം കാര്യങ്ങൾ ബഞ്ചിൽ ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയാണ് ബഞ്ച് പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ആർ എഫ് നരിമാൻ പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നു എന്നുകാട്ടി അഭിഭാഷകനായ ഉത്സവ് ബെയിൻസ് നൽകിയ സത്യവാങ്മൂലത്തിലെ ഉള്ളടക്കം അറിയണമെന്ന് പ്രമുഖ അഭിഭാഷക ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു. അഭിഭാഷകന്റെ കത്ത് പുറത്തുവിടാനാകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര മറുപടി നൽകി.
സുപ്രീംകോടതിയിൽ നിന്ന് പുറത്താക്കപ്പെട്ട ചില ജീവനക്കാരാണ് ചീഫ് ജസ്റ്റിസിന് എതിരായ ഗൂഡാലോചനക്ക് പിന്നിലെന്ന് ആരോപണമുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന അറിയണമെന്നും അന്വേഷണം നടത്തി അത് കണ്ടെത്തണമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരായ ഗൂഡാലോചന സംബന്ധിച്ച് പുതിയ സത്യവാങ്മൂലം നൽകാൻ ഉത്സവ് ബെയിൻസിനോട് കോടതി ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.
Discussion about this post