മുഖ്യമന്ത്രി നടത്തിയ ‘സാഡിസ്റ്റ്’ പരാമര്‍ശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ആശയ പോരാട്ടത്തിനുള്ള വേദിയാണ് രാഷ്ട്രീയം. അതില്‍ നിന്ന് വ്യതിചലിച്ച് താനൊന്നും ചെയ്തിട്ടില്ല എന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വ്യക്തിഹത്യയ്ക്ക് സമമാണ്. കഠോര ഹൃദയരായ സിപിഎമ്മുകാര്‍ ഇത്തരത്തിലൊരു പ്രചാരണം നടത്തുമെന്ന് കരുതിയില്ലെന്നും ശ്രീധരന്‍പിള്ള കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു
കേരളത്തിലെ ദേശീയപാതാ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പി.എസ്.ശ്രീധരന്‍പിള്ള കത്തയച്ചത് സാഡിസ്റ്റ് മനോഭാവം കാരണമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതിന് മറുപടിയുമായാണ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്തിനാ സിപിഎമ്മുകാര്‍ പ്രതികാരം ചെയ്യുന്നത്. ഹൈവേയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തതോടെ ദുരിത കയത്തിലായ ജനങ്ങളെ സഹായിക്കാനാണ് കേന്ദ്രത്തിന് കത്തയച്ചത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് തോന്നിയതിനാല്‍ മറ്റുള്ളവരെ പഴിചാരുകയാണ് കമ്യൂണിസ്റ്റുകാര്‍. വ്യക്തിഹത്യ നടത്താനാണ് ശ്രമം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നേതാക്കളായി സിപിഎമ്മുകാര്‍ മാറിയെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.
30 മീറ്ററിനപ്പുറത്തേക്ക് സ്ഥലം ഏറ്റെടുക്കരുതെന്ന് വി.എസ് സര്‍ക്കാരിന്റെ കാലത്ത് വാദിച്ചവരാണ് സിപിഎമ്മുകാര്‍. അത് പിണറായി വിജയന് ഓര്‍മ്മ വേണം. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന് വാട്ടര്‍ലൂ ആയിരിക്കും. പരാജയഭീതിയിലായ അവര്‍ക്ക് ആരെയെങ്കിലും പഴിചാരണം. അതിനുവേണ്ടിയാണ് തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു
Discussion about this post