തന്നെ ക്രൂശിച്ചത് ചെയ്യാത്ത കുറ്റത്തിനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. ദേശീയപാത ഭൂമിയേറ്റെടുക്കലിന്റെ മുന്‍ഗണന പട്ടിക തയാറാക്കിയത് ഉദ്യോഗസ്ഥരാണ്. അവരുടെ പിഴവാകാം പ്രശ്നത്തിന് കാരണം.
പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തിരുത്തി. തന്നെ ക്രൂശിച്ച മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസകും മാപ്പുപറയണം. തനിക്കെതിരെ തെറ്റായ കാര്യങ്ങളുമായി ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന് തോമസ് ഐസക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.എസ് ശ്രീധരന് പിളള ഡല്‍ഹിയില്‍ അറിയിച്ചു.
Discussion about this post