ശബരിമല വിഷയമാണ് പരാജയത്തിന് കാരണമെന്ന് സിപിഎമ്മും സിപിഐയും കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് ശബരിമല വിഷയത്തില്‍ നിയമനിര്‍മാണത്തിന് ശുപാര്‍ശ ചെയ്യണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള.
തന്റെ അഭിപ്രായത്തില്‍ ശബരിമല സംസ്ഥാന വിഷയം ആണെന്നും സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താന്‍ തയ്യാര്‍ ആകണമെന്നും ശ്രീധരന് പിള്ള പറഞ്ഞു .
ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലാം തന്നെ പിന്‍വലിക്കണം എന്നും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പുതിയ നിലപാട് അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post