എന്‍ഡിഎയുടെ രാജ്യസഭാ നേതാവായി കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗെലോട്ടിനെ തെരഞ്ഞെടുത്തു. അരുണ്‍ ജെയ്റ്റ്ലിക്ക് പകരമാണ് ഗെലോട്ടിന്റെ നിയമനം. ബിജെപിയുടെ പ്രമുഖ ദളിത് മുഖമായ ഗലോട്ട് സാമൂഹിത നീതി വകുപ്പ് മന്ത്രിയാണ്.
രാജ്യസഭാ ചെയർമാന്റെ വലുതുവശത്ത് സഭയിലെ ആദ്യ സീറ്റിലാകും ഇനി ഗലോട്ടിന്റെ സ്ഥാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനരികിലായി ഇരിക്കും.
മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാ എംപിയാണ് ഗലോട്ട്. 2024 വരെ ഗലോട്ടിന് രാജ്യസഭാംഗ കാലാവധിയുണ്ട്. 2012 ൽ ആദ്യമായി രാജ്യസഭാംഗമാകുന്നത്. 2018 ൽ മധ്യപ്രദേശിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
Discussion about this post