ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശുകള്‍ നീക്കം ചെയ്തു. കണയങ്കവയല്‍ കത്തോലിക്കാ പള്ളിഭാരവാഹികള്‍ക്ക് കളക്ടര്‍ നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ദു;ഖവെള്ളിയ്ക്ക് പള്ളി ഭാരവാഹികള്‍ സ്ഥാപിച്ച കുരിശുമാത്രമാണ് നീക്കം ചെയ്തത്. നേരത്തെ സ്ഥാപിച്ച കുരിശുകള്‍ എടുത്തിമാറ്റിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ എടുക്കാനാവില്ലെന്നും കളക്ടര്‍ അറിയിച്ചിരുന്നു .
കിലോമീറ്ററുകള്‍ ദൂരം റവന്യൂ ഭൂമി കൈയ്യേറി ക്രൈസ്തവ സംഘടനകള്‍ നാട്ടിയ കുരിശുകള്‍ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കളക്ടര്‍ക്ക് ഒരു മാസം മുന്‍പ് പരാതി നല്‍കിയിരുന്നു .എന്നാല്‍ പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു . ഈ സാഹചര്യത്തിലാണ് കുരിശുകള്‍ എടുത്തുമാറ്റാന്‍ പള്ളി ഭആരവാഹികള്ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.
അതേ സമയം പാഞ്ചാലിമേട്ടിലെ പഴയ കുരിശുകള്‍ തിടുക്കപ്പെട്ട് പൊളിച്ച് നീക്കേണ്ടതില്ലെന്നാണ് ജില്ലാ കളക്ടര്‍ എച്ച്.ദിനേശ് നിര്‍ദേശം നല്‍കിയത് റവന്യൂഭൂമിയിലാണ് കുരിശുകള്‍ ഉള്ളതെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാല്‍ കൂടിയാലോചനകള്‍ വേണമെന്നാണ് കലക്ടറുടെ അഭിപ്രായം .നിലവിലെ സ്ഥിതി തുടരട്ടെയെന്നാണ് റവന്യൂ വകുപ്പിന്റെയും നിലപാട്
Discussion about this post