ആസാമില്‍ ബിജെപി വൈസ് പ്രസിഡന്റായിരുന്ന മുനിന്ദ്രാ ലാഹ്കറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പ്രതികളെ ജില്ലാ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. ഗ്യാസ് ഏജന്‍സി ജീവനക്കാരനായിരുന്ന രാമേശ്വര്‍ കക്കോട്ടി, വാടക കൊലയാളി മഹേശ്വര് ലഹോരി എന്നിവരെയാണു ശിക്ഷിച്ചത്.
5,000 രൂപ വീതം ഇരുവരും പിഴയടയ്ക്കുകയും ചെയ്യണം. 2007 ഡിസംബര്‍ 12-നാണു കേസിനാസ്പദമായ സംഭവമുണ്ടായത്. എല്‍പിജി ഗ്യാസ് ഉപഭോക്താക്കളില്‍ നിന്നും കക്കോട്ടിയും കൂട്ടരും അനധികൃതമായി പണം വാങ്ങുന്നുവെന്നു മുനിന്ദ്രാ ലാഹ്കര് കണ്ടെത്തിയതിനെ തുടര്‍ന്നാണു പ്രതികള്‍ ഇയാളെ കൊലപ്പെടുത്തിയത്.
Discussion about this post