ബാങ്ക് പരീക്ഷകള്‍ പ്രാദേശിക ഭാഷയിലും നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. പാര്‍ലമെന്റിലെ ശൂന്യവേളയില്‍ കര്‍ണാടകയില്‍നിന്നുള്ള കോണ്‍ഗ്രസ് എം പി ജി സി ചന്ദ്രശേഖര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഉദ്യോഗാര്‍ഥികളുടെ സൗകര്യം മാനിച്ച് ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ പ്രാദേശിക ഭാഷയിലും ചോദ്യങ്ങള്‍ നല്‍കണമെന്നായിരുന്നു ചന്ദ്രശേഖറിന്റെ ആവശ്യം.
വളരെ ഗൗരവപ്പെട്ട വിഷയമാണിതെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. അതിനാല്‍ ഇതിന്റെ ഗൗരവം ഉള്‍ക്കൊളളുന്നു. വിഷയം പരിശോധിച്ചശേഷം സഭയില്‍ തീരുമാനം അറിയിക്കാമെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
കന്നഡയിലായിരുന്നു ചന്ദ്രശേഖര്‍ ആവശ്യം ഉന്നയിച്ചത്. ഇത് പിന്നീട് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പരിഭാഷപ്പെടുത്തുകയായിരുന്നു.സഭയില്‍ മാതൃഭാഷയില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന അംഗങ്ങള്‍ നേരത്തേ അറിയിച്ചാല്‍ തത്സമയ തര്‍ജമയ്ക്ക് സൗകര്യം ചെയ്യാമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു
Discussion about this post