8500 അടി ഉയരത്തില്‍ പറക്കുന്ന ഹെലികോപ്റ്ററില്‍നിന്ന് വിങ്സ്യൂട്ട് സ്കൈഡൈവ് ചെയ്ത വ്യോമസേന പൈലറ്റിന് അഭിനന്ദനപ്രവാഹം. വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ തരുണ്‍ ചൗധരിയാണ് ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വിങ്സ്യൂട്ട് സ്കൈഡൈവിലൂടെ കൈയടി നേടിയത്.
ജൂലായ് 21-ന് ജോധ്പൂരില്‍ നടന്ന കാര്‍ഗില്‍ വിജയ്ദിവസ് ആഘോഷപരിപാടിക്കിടെയായിരുന്നു തരുണ്‍ ചൗധരിയുടെ പ്രകടനം. 8500 അടി ഉയരത്തില്‍ പറന്നുയര്‍ന്ന എം.ഐ-17 ഹെലികോപ്റ്ററില്‍നിന്ന് സുരക്ഷിതമായി താഴേക്ക് ചാടിയാണ് വ്യോമസേനയിലെ ആദ്യ വിങ്സ്യൂട്ട് സ്കൈഡൈവ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.അദ്ദേഹത്തിന് അഭിനന്ദനമറിയിച്ച് വിങ്സ്യൂട്ട് സ്കൈഡൈവിന്റെ ചിത്രങ്ങളും വ്യോമസേന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
The feat is the deepest imprint of ethos and professionalism of IAF , be it adventures or operations.
Congratulations & Touch the Sky with Glory!!!@SpokespersonMoD pic.twitter.com/Bqy6eTXhBg
— Indian Air Force (@IAF_MCC) July 30, 2019
Discussion about this post