പൂഞ്ച്: സ്വാതന്ത്ര്യ ദിനത്തിൽ വെടി നിർത്തൽ ലംഘനം നടത്തിയ മൂന്ന് പാക് സൈനികരെ ഇന്ത്യൻ സേന വധിച്ചു. നിയന്ത്രണ രേഖക്ക് സമീപം അസ്ഥിരത പടർത്താനുള്ള പാകിസ്ഥാൻ ശ്രമങ്ങളെയാണ് ശക്തമായ നീക്കത്തിലൂടെ ഇന്ത്യ തരിപ്പണമാക്കിയത്.
പൂഞ്ചിലെ നാംഗി തെക്രി മേഖലയിലെ കെ ജി സെക്ടറിലായിരുന്നു ഏറ്റുമുട്ടൽ.
എന്നാൽ ഇന്ത്യയാണ് പ്രകോപനമുണ്ടാക്കിയതെന്ന് പാകിസ്ഥാൻ ആരോപിച്ചു.
കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെട്ട പാകിസ്ഥാൻ നിരാശ പൂണ്ട് ഇന്ത്യൻ അതിർത്തിയിലേക്ക് നിറയൊഴിക്കുകയായിരുന്നെന്നും അവിടെയും അവർക്ക് ശക്തമായ തിരിച്ചടിയാണ് നേരിട്ടതെന്നും അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ സൈനികർ സുരക്ഷിതരാണെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട പാക് സൈനികരുടെ ചിത്രങ്ങൾ ഇന്ത്യ പുറത്തു വിട്ടു.
Discussion about this post