പാഞ്ചാലിമേടിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹിന്ദുക്കളൂടെ പുണ്യസ്ഥലമായ പാഞ്ചലിമേട്ടിനെ മറ്റൊരു മതത്തിന്റെ ആരാധനാലയമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും ഇത് ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പാഞ്ചാലിമേടിന് വ്യക്തിക്ക് സമാനമായ നിയമാവകാശത്തിന് അര്‍ഹതയുണ്ടെന്നും , അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യം സംരക്ഷണ നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്ക്രിയരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പാഞ്ചാലിമേട്ടിലും, പാഞ്ചാലിമേട്ടിലെ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിന്റെ സ്വത്തിലുമുള്ള അതിക്രമിച്ചുകയറ്റമാണ് ഹിന്ദു ഐക്യവേദി ഹര്‍ജിയിലൂടെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തിരുവിതാം കൂര് ദേവസ്വംബോര്‍ഡിന് കീഴിലുള്ള പാഞ്ചാലിമേട്ടിലും ക്ഷേത്രപരിസരത്തും ഹിന്ദു ഇതിഹാസത്തിന്റെ പല അടയാളങ്ങളും ഇന്നും അവശേഷിക്കുന്നുണ്ട് .ഗുഹകളുടെ അവശിഷ്ടങ്ങളും വിവിധ വിഗ്രഹങ്ങളും പഞ്ചലിമേട്ടില് ഇപ്പോഴും കാണാം. ഹിന്ദുക്കള്‍ പഞ്ചലിമേഡുവിനെ ഒരു പുണ്യ സ്ഥലമായാണ് ഇന്നും കാണുന്നത്. ഹിന്ദുവിശ്വാസികളുടെ ഇതിഹാസവുമായി ബന്ധമുള്ള പാഞ്ചാലിമേടിലെ കയ്യേറ്റം മതസ്വാതന്ത്ര്യത്തിനുനരേയുള്ള കടന്നുകയറ്റമാണെന്നും സ്ഥലം കയ്യേറി കുരിശുകള്‍ സ്ഥാപിച്ചത് കടുത്ത നിയമ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പാഞ്ചാലിമേടിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെപ്പറ്റിയും ഹര്‍ജിയില്‍ പറയുന്നുണ്ട്. സുസ്ഥിര ജീവിതത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കുന്നുകളുടേയും മലകളുടേയും സംരക്ഷണം വളരെ ആവശ്യമാണെന്നും വികസനത്തിന്റെ പേരില്‍ നടക്കുന്ന കുന്നുകളുടെയും മലകളുടേയും നാശം കാരണമാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി തുടര്‍ച്ചയായ പ്രളയക്കെടുതികളുണ്ടായതെന്നും മനുഷ്യ ജീവന് നഷ്ടപ്പെടുന്നതിനു കാരണമായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു്. ഇത് സംരക്ഷിക്കേണ്ട പരിസ്ഥിതി വകുപ്പും ഇക്കാര്യത്തില്‍ നിഷ്ക്രിയമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
പീരുമേട് താലൂക്കിലെ പെരുവന്താനം വില്ലേജില്‍ 269 ഏക്കര്‍ വരുന്ന പാഞ്ചാലിമേട്ടിലെ ഭൂമി ഒരൊറ്റ സ്വത്തായിതിരുവിതാംകൂര് ദേവസ്വം ബോര്‍ഡിന്റെ കീഴിലാണെന്നും ഈ സ്ഥലം പെരുവന്താനം ദേവസ്വം വഴി വഞ്ചിപ്പുഴ മഠമാണ് കൈകാര്യം ചെയ്തു വന്നിരുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ദ്വാപരയുഗത്തില്‍ പഞ്ചപാണ്ഡവരും പഞ്ചാലിയും ചേര്‍ന്ന് ആ മലയില്‍ നിലനില്‍ക്കുന്ന ഗുഹയില്‍ ഒരു വര്‍ഷക്കാലം താമസിയ്ക്കുകയും അവരുടെ ആരാധനയ്ക്കായി പഞ്ച പാണ്ഡവര്‍ ഈ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. പഞ്ചപാണ്ഡവര്‍ ആരാധന നടത്തിയെന്ന വിശ്വസിയ്ക്കുന്ന ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രവും മറ്റു പല വിഗ്രഹങ്ങളും ഇന്നും പാഞ്ചാലിമേട്ടില്‍ കാണാമെന്ന് ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ നികുതി രജിസ്റ്ററില്‍ നിയമവിധേയമല്ലാത്ത മാറ്റം വരുത്തി സ്വകാര്യവ്യക്തികള്‍ ഈ സ്ഥലം കൈയ്യേറി. നിയമപ്രകാരം 1955 നു ശേഷം അടിസ്ഥാന നികുതി രജിസ്റ്ററില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയില്ലെങ്കിലും സര്‍ക്കാര്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളുടെ ഫലമായി ഈ ഭൂമി അന്യാധീനപ്പെട്ടു.പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ കയ്യേറ്റം തടയുന്നതിനും പഞ്ചാലിമേട്ടിനെ അതിന്റെ ഐതിഹാസിക പ്രാധാന്യത്തോടെ സംരക്ഷിക്കുന്നതിനും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നും ഹര്‍ജിക്കാര്‍ എടുത്ത് പറയുന്നുണ്ട്.
മഹാഭാരതവുമായി ബന്ധപ്പെട്ട അസ്തിത്വം ഉള്ള കുന്നാണ് പാഞ്ചലിമേട് എന്നതുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്ന ഒരാളുടെ എല്ലാ അവകാശങ്ങളും കടമകളും ബാധ്യതകളും ഉള്ള ഒരു പദവിയാണ് നിയമപരമായി പാഞ്ചാലിമേട്ടിനുള്ളത് എന്ന് ഹര്‍ജിയില്‍ എടുത്തുപറയുന്നു. നൂറ്റാണ്ടുകളായി അംഗീകാരം ലഭിച്ച ഒരു ഇതിഹാസത്തിന്റെ അടിസ്ഥാനത്തില്‍, ഒരു ഇതിഹാസ കഥാപാത്രത്തിന്റെ പേരിലാണ് പഞ്ചലിമേട് എന്ന മലയുടെ സ്ഥിതി. നദികള്‍ക്ക് പോലും ഒരു ജുഡീഷ്യല്‍ വ്യക്തിയുടെ പദവി നല്‍കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി മുന്‍പ് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ( Mohammed Salim v. State of Uttarakhand and others 2017 (2) RCR (Civil) 636). ഈ സാഹചര്യത്തില്‍, പാഞ്ചാലിമേട് മലയ്ക്കും സമാനമായ അംഗീകാരം ലഭിയ്ക്കണം എന്ന് ഹര്‍ജിക്കാര്‍ വാദിയ്ക്കുന്നു.
ഒരു ഐതിഹാസിക കഥാപാത്രത്തിന്റെ പേരാണ് നല്‍കിയിട്ടുള്ളത് എന്നതിനാല്‍, ഒരു ജൂറിസ്റ്റിക് വ്യക്തിയെന്ന നിലയില്‍ പാഞ്ചാലിമേടിന്റെ പദവി ഒരു നദിയ്ക്ക് നല്കപ്പെടുന്ന നിയമപരമായ പദവിക്ക് മുകളിലാണ്. പക്ഷേ പാഞ്ചാലിമേട്ടിലെ അനധികൃത കടന്നുകയറ്റങ്ങള്‍ മലയുടെ ആ അസ്തിത്വത്തെത്തന്നെ മാറ്റിമറിയ്ക്കുന്നതാണ് എന്ന് ഹര്‍ജിയില്‍ പറയുന്നു.
ഒരു ജുഡീഷ്യല്‍ വ്യക്തിയുടെ പദവി നല്‍കിക്കൊണ്ട് പാഞ്ചലിമേട് സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. പാഞ്ചലിമേടിനെ അതിന്റെ യഥാര്‍ത്ഥ അസ്തിത്വം നിലനിര്‍ത്തി സംരക്ഷിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ പ്രതികളുടെ ഭാഗത്തുനിന്നുള്ള നിഷ്ക്രിയത്വം വളരെ ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹിന്ദു ഐക്യവേദി ഹര്‍ജിയില്‍ വാദിയ്ക്കുന്നു.
ഹിന്ദു ഐക്യവേദി നേതാക്കളായ ആര് വി ബാബുവും, ടി ഡി മുരളീധരനും വേണ്ടി അഡ്വക്കറ്റ് വി. സജിതികുമാറാണ് ഹര്‍ജി നല്‍കിയത്. കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഉള്‍പ്പെടെ പതിനഞ്ച് പേര്ഹര്ജിയില് എതിര്കകഷികളാണ്.
Discussion about this post