സമാജ് വാദി പാർട്ടി എം.പി അസംഖാന് ഭൂമി കൈയ്യേറ്റ കേസിൽ തിരിച്ചടി. റാം പൂർ ജില്ല കോടതി അസംഖാന്റെ മുൻകൂർ ജാമ്യ പേക്ഷ തളളി. റാംപൂരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത 29 കേസുകളിൽ അസംഖാൻ മുൻ കൂർ ജാമ്യം തേടിയിരുന്നു. രാമൂരിലെ അളിയ ഗഞ്ച് പ്രദേശത്തെ 26ഓളം കർഷകർ സമർപ്പിച്ച എഫ്.ഐ.ആറുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ജാമ്യം തളളിയത്.
ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി സർക്കാർ അധികാരത്തിലിരുന്നപ്പോൾ കർഷകരുടെ ഭൂമി ബലമായി പിടിച്ചെടുത്തുവെന്നാണ് എഫ്.ഐ.ആറിൽ അസംഖാനെതിരെ ആരോപിച്ചിരിക്കുന്നത്. മുതിർന്ന എസ്.പി നേതാവ് നിർമ്മിച്ച ജവഹർ സർവകലാശാലയുടെ ഭാഗമാണ് ഈ സ്ഥലം.
ആലിയ മദർസയിൽ നിന്നുള്ള പുസ്തകങ്ങളുടെ മോഷണവുമായി ബന്ധപ്പെട്ടാണ് ഖാനെതിരായ ഒരു കേസ്. തിരച്ചിൽ നടത്തുന്നതിനിടെ ജവ ഹർ സർവകലാശാലയുടെ ലൈബ്രറിയിൽ നിന്ന് പോലീസ് ആ പുസ്തകങ്ങൾ കണ്ടെടുത്തു.
അതേസമയം, എസ്പി നേതാവിനെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ജവഹർ സർവകലാശാലയ്ക്ക് സ്ഥലം വാങ്ങുമ്പോൾ ഖാൻ നിയമം ലംഘിച്ചിട്ടില്ലെന്നും അസമിന്റെ അഭിഭാഷകർ അവകാശപ്പെട്ടു.
വ്യക്തമായ തെളിവുകളുടെയും ശരിയായ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഖാനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടുന്നില്ലെന്നും സർക്കാർ അഭിഭാഷകൻ അജയ് തിവാരി പറഞ്ഞു
ജൂലൈയിൽ ഉത്തർപ്രദേശ് സർക്കാരിന്റെ ‘ലാൻഡ് മാഫിയ’കളുടെ പട്ടികയിൽ അസം ഖാന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പേര് ‘ആന്റി ലാന്റ് മാഫിയ’ പോർട്ടലിൽ രാംപൂർ ജില്ലാ ഭരണകൂടം ചേർത്തിട്ടുണ്ട്.ഖാനെ കൂടാതെ, റാംപൂരിലെ മുൻ സർക്കിൾ ഓഫീസർ അലൈ ഹസൻ ഖാന്റെ പേരും ഇതേ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post