പുൽവാമ, ഉറി പോലുള്ള ആക്രമണങ്ങൾക്ക് ഇന്ത്യ എങ്ങനെ മറുപടി നല്കുമെന്നറിയാതെ ഭയത്തിലാണ് പാകിസ്ഥാനെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്.
പാക്കിസ്ഥാനിലെ അസ്ഥിരമായ അവസ്ഥ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം നല്ലതാണ്. ഇന്ത്യക്കെതിരായ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയെ കുറിച്ച് പാക്കിസ്ഥാൻ ഭയക്കുന്നുണ്ട്. അവരുടെ ആക്രമണങ്ങൾക്ക് ഇന്ത്യ കൊടുത്ത തിരിച്ചടികൾ അത്തരത്തിലായിരുന്നു.
പുൽവാമ ആക്രമണത്തിൽ 40 ജവാന്മാർ ആണ് കൊല്ലപ്പെട്ടത്.
അത് വലിയ ആക്രമണമായി മാറി. ബസിൽ 40 പേർ ഉണ്ടെന്ന കാര്യം ആക്രമണം നടത്തിയവർക്കും അറിയില്ലായിരുന്നുവെന്നതാണ് യാഥാർത്ഥ്യം.നേരത്തെ സേനയ്ക്ക് ബുള്ളറ്റുകളുടെയും ഷെല്ലുകളുടെയും കുറവുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ തുടർച്ചയായി പത്ത് ദിവസം യുദ്ധം ചെയ്യാനുള്ള ആയുധങ്ങളും ബുള്ളറ്റുകളും സേനയുടെ കയ്യിലുണ്ട്. കശ്മീരിലെ കാര്യങ്ങളൊക്കെ സാധാരണഗതിയിൽ നടക്കുന്നുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങളൊക്കെ തെറ്റാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
Discussion about this post