ബലാക്കോട്ട് വ്യോമാക്രമണം പ്രമേയമാക്കി കൊൽക്കത്തയിൽ ദുർഗ്ഗപൂജ പന്തൽ. ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണം,പ്രതിരോധ ഉദ്യോഗസ്ഥർ, തീവ്രവാദികൾ, വിമാനം എന്നിവയുടെ മാതൃകകളുമായാണ് കൊൽക്കത്തയിൽ ദുർഗ്ഗ പൂജ പന്തൽ ഒരുങ്ങിയിരിക്കുന്നത്.
സെൻട്രൽ കൊൽക്കത്തയിലെ യംഗ് ബോയ്സ് ക്ലബ്ബ് സർബോജാനിൻ ദുർഗ പൂജ കമ്മിറ്റിയാണ് പാക്കിസ്ഥാനിലെ ബലാക്കോട്ട് ആക്രമണം പുനർ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥരുടെയും ,തീവ്രവാദികളുടെയും കൈയിൽ ആയുധങ്ങളും ,അവർ സഞ്ചരിക്കുന്ന വിമാനത്തിന്റെ മോഡലുകളും പന്തലിൽ അവതരിപ്പിച്ചിട്ടുണ്ട്.
വ്യോമസ സേന പൈലറ്റ് വിംഗ് കമ്മാൻഡർ അഭിനന്ദൻ വർത്തമാനിന്റെ വലിയ പ്രതിമ ഏറെ ആകർഷണീയമാണ്.ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണം, പ്രതിരോധ ഉദ്യോഗസ്ഥർ,തീവ്രവാദികൾ, വിമാനം എന്നിവ.
Discussion about this post