യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. രണ്ട് മുതൽ 7 വരെയുള്ള പ്രതികളാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം കേസില്‍ ഒന്നാമത്തേയും എട്ടാമത്തേയും പ്രതികളായ ജാസ്മിൻ ഷാ ,ഭാര്യ എന്നിവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടില്ല. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ഫണ്ടിൽ നിന്ന് 2017 മുതൽ 2019 ജനുവരി വരെയുള്ള കാലയളവില്‍ 3.5 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ പ്രതികളെല്ലാം ഒളിവിലാണ്
Discussion about this post