പാക്ക് അധീന കശ്മീരിലെ മൂന്ന് ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തതായി സ്ഥിരീകരിച്ച് കരസേന മേധാവി ബിപിൻ റാവത്ത്. ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ പത്തിലധികം പാക്ക് പട്ടാളക്കാരും ഭീകരരും കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഉയരാമെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ എടുത്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിൽ അനുച്ഛേദം 370 റദ്ദാക്കിയത് മുതൽ അതിർത്തിയിൽ തുടർച്ചയായ പ്രകോപനമാണ് നടക്കുന്നത്. കശ്മീരിലെ സമാധാനവും ഐക്യവും തകർക്കാനായി ഭീകരരുടെയും ചില ഏജൻസികളുടെയും നിർദേശമനുസരിച്ച് ചിലർപ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തിനകത്തുള്ളവരും പുറത്തുള്ളവരും അതിലുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങുമ്പോൾ സമാധാനാന്തരീക്ഷം തകർക്കാനാണ് അവരുടെ ശ്രമം.
കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധിതവണയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം താങ്ധർ മേഖലയില്‍ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ സൈന്യം തിരിച്ചടിച്ചു. അവർ നുഴഞ്ഞുകയറുന്നതിന് മുമ്പേ അത് പരാജയപ്പെടുത്തിയെന്നും താങ്ധർ മേഖലയ്ക്ക് എതിർ വശത്തുള്ള ഭീകരകേന്ദ്രങ്ങളാണ് ഞായറാഴ്ച തകർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ പാക്കിസ്ഥാൻ നടത്തിയ വെടിവെയ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തിൽ മൂന്ന് സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത
Discussion about this post