ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്കായി സിയാച്ചിന്‍ പ്രദേശം തുറന്നുകൊടുക്കുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിയാച്ചിന്‍ പ്രദേശം വിനോദ സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ടെന്നും മുഴുവന്‍ പ്രദേശവും വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും രാജ് നാഥ് സിംഗ് അറിയിച്ചു. ട്വിറ്ററിലൂടെ ആണ് രാജ്നാഥ് സിംഗ് ഇക്കാര്യം അറിയിച്ചത്.
ലോകത്തെ ഏറ്റവും ഉയര്‍ന്ന സൈനിക താവളമായാണ് സിയാച്ചിന്‍ അറിയപ്പെടുന്നത്.
15,000 അടിയിലധികം ഉയരത്തിലാണ് കുമാർ പോസ്റ്റ്. പാർടാപൂരിലെ ബേസ് ക്യാമ്പിൽ നിന്ന് 11,000 അടി ഉയരത്തിൽ സഞ്ചാരികൾക്ക് കുമാർ പോസ്റ്റിലേക്ക് പോകാം.
വിനോദസഞ്ചാരികൾക്ക് ഈ പ്രദേശങ്ങളിലേക്ക് പോകാൻ അനുമതി നൽകുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ലഡാക്കിലെ ശ്യോക് നദിയിലെ കേണല്‍ ചെവാങ് റിഞ്ചന്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ ആണ് പ്രതിരോധ ഇക്കാര്യം അറിയിച്ചത്. ഇതോടെ ബേസ് ക്യാമ്പ് മുതല്‍ കുമാര്‍ പോസ്റ്റ് വരെ വിനോദ സഞ്ചാരികള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാന്‍ കഴിയും.പാലത്തിന്റെ നിര്‍മ്മാണം 2017 ല്‍ ആരംഭിച്ചത്. പാലത്തിന് 4.5 മീറ്റര്‍ വീതിയും 1400 അടി നീളത്തില്‍ 1400 അടി നീളവുമുണ്ട്.
പ്രദേശത്തെ മറ്റ് 36 പാലങ്ങളും റോഡുകളും സൈനികര്‍ക്കും സാധാരണക്കാര്‍ക്കും യാത്ര സുഗമമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .എല്ലാ കാലാവസ്ഥയിലും പുതിയ പാലം മേഖലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ തന്ത്രപരമായബന്ധം നിലനിര്‍ത്താനുള്ള സ്വത്തായി പ്രവര്‍ത്തിക്കുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു
ലഡാക്കിന് ടൂറിസത്തിന് വളരെയധികം സാധ്യതകളുണ്ടെന്ന് വ്യക്തമാക്കിയാണ് രാജ്നാഥ് സിംഗ് സിയാച്ചിന്‍ വിനോദ സഞ്ചാരത്തിനായി തുറന്നു കൊടുക്കുന്ന കാര്യം പറഞ്ഞത്. ഇത് കൂടുതല്‍ വിനോദ സഞ്ചാരികളെ ലഡാക്കിലേക്ക് എത്തിക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി .
Delighted to dedicate to the nation the newly constructed ‘ Colonel Chewang Rinchen Bridge’ at Shyok River in Ladakh.
This bridge has been completed in record time. It will not only provide all weather connectivity in the region but also be a strategic asset in the border areas pic.twitter.com/cwbeixGOCR
— Rajnath Singh (मोदी का परिवार) (@rajnathsingh) October 21, 2019
അതിര്‍ത്തി വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും പ്രശ്നം വളരെ പക്വതയോടും ഉത്തരവാദിത്തത്തോടും കൂടി കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഇന്തോ-ചൈന ബന്ധത്തെക്കുറിച്ച് സംസാരിച്ച രാജ്നാഥ് സിംഗ് പറഞ്ഞു.സ്ഥിതിഗതികള്‍ വഷളാക്കാനോ കൈവിട്ടുപോകാനോ ഇരു രാജ്യങ്ങളും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തരവും അവിഭാജ്യവുമായ കാര്യമാണ് കശ്മീര്‍ എന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പോലും മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീരിനെ പരാമര്‍ശിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു
Discussion about this post