സായുധസേനാംഗങ്ങൾക്ക് റേഷൻ നൽകാനുളള തീരുമാനം പുന: സ്ഥാപിച്ചതിന് മുൻ നാവികസേന മേധാവി അഡ്മറിൽ സുനിൽ ലൻബയെയും സർക്കാരിനെയും പ്രശംസിച്ച് കരേസന മേധാവി ജനറൽ ബിപിൻ റാവത്ത്. ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കിയ ശേഷം 2017 ൽ ഈ സൗകര്യം സർക്കാർ പിൻവലിച്ചു.
വിരമിക്കുന്ന ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷൻ പുന: സ്ഥാപിച്ചതിന് നിരവധി അവകാശ വാദികളുണ്ട്. എന്നാൽ മുൻ നാവിക സേന മേധാവി സുനിൽ ലൻബായും, പ്രതിരോധമന്ത്രിയും ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോയത്. ഇതിന്റെ അംഗീകാരം ആർക്കും എടുക്കാനാവില്ല.
സേവനം പുനരാംരഭിക്കാനുളള തീരുമാനമെടുത്തത് ധനമന്ത്രിയും, പ്രതിരോധമന്ത്രിയും ചേർന്നാണ്. സായുധസേനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി 2017 ഓഗസ്റ്റിൽ ലൻബ അന്നത്തെ പ്രതിരോധമന്ത്രി അരുൺ ജെയ്റ്റിലിയ്ക്ക് കത്തെഴുതിയുരുന്നു. റേഷൻ സൗകര്യം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സൗകര്യം പുന: സ്ഥാപിച്ചുവെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് ശേഷം നിരവധി സൈനിക ഉദ്യോഗസ്ഥർ സേഷ്യൽ മീഡിയയിൽ ക്രെഡിറ്റ് അവകാശപ്പെടുന്നുണ്ട്. ഇത് ശരിയായ നടപടിയല്ലെന്നും റാവത്ത് കൂട്ടിച്ചേർത്തു.
Discussion about this post